Saturday, January 3, 2015

july 2017



ആ മതിലുകളുടെ നിര്‍മ്മിതി



ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ആ പേക്ഷിക സിദ്ധാന്തത്തില്‍ (Theory of relativity) വിശദീകരിക്കു ന്നത് വസ്തു (matter) എന്നത് ഊ ര്‍ജ്ജത്തിന്റെ മറ്റൊരു രൂപമായി ട്ടാണ്. അദ്ദേഹത്തിന്റെ അതിപ്ര സിദ്ധമായ സമവാക്യമാണ്(E=Mc2) ഇവിടെ ഊര്‍ജ്ജവും പദാര്‍ത്ഥ വും പരസ്പരം രൂപമാറ്റം ചെയ്യാ വുന്നതാണ് എന്ന് അദ്ദേഹം സിദ്ധാന്തിക്കുന്നു. തെര്‍മോഡൈ നാമിക്‌സ് പഠിക്കുന്നവര്‍ അതിലെ ഒന്നാം നിയമമായി (Law o...f cons ervation of energy) ഊര്‍ജ്ജ ത്തെ സൃഷ്ടിക്കുവാനോ നശിപ്പി ക്കുവാനോ കഴിയില്ലെന്നും സാധി ക്കുന്നത് രൂപമാറ്റം മാത്രമാണെ ന്നും (Energy can neither created and destroyed; only altered in form)പഠിക്കുന്നുണ്ട്. വാസ്തവ ത്തില്‍ ദൈവം സൃഷ്ടിച്ച ഒന്നിനേ യും നശിപ്പിക്കുവാനാവില്ല എന്നത് ആഴത്തില്‍ നാം മനസ്സിലാ ക്കേണ്ടതാണ്.

ഇവിടെ ദൈവീക ദര്‍ശനത്തേ യും നാം ഊര്‍ജ്ജമായി (Energy) വേണം കാണുവാന്‍; അതിനെ നിര്‍മ്മിക്കുവാനോ നശിപ്പിക്കുവാ നോ ആര്‍ക്കും കഴിയുകയില്ല. ആ ഊര്‍ജ്ജം നമ്മില്‍ വന്നു കഴിഞ്ഞാ ല്‍ എന്ത് സംഭവിക്കും എന്നറി യാവുന്ന പിശാച് നമ്മുടെ മുന്‍പി ല്‍ നിരവധി മതിലുകള്‍ പണിയാ റുണ്ട്. അവയെല്ലാം അവന്‍ പ്രയോഗിക്കുന്ന വിവിധ രീതികളും സാഹചര്യങ്ങളുമാണ്. ഒപ്പം അതി ലേക്ക് നമ്മെ നയിക്കുവാന്‍ ചില പ്രേരണകളും.

ദൈവീക ദര്‍ശനം നല്‍കുവാ നായി ദൈവം ഒരുവനെ തിരഞ്ഞെ ടുക്കുമ്പോള്‍ പിശാചും തന്റെ പ്രേ രണകളുമായി അവന്റെ മുന്‍പില്‍ എത്തിയിട്ടുണ്ടാവും. അവന്‍ തയ്യാറാക്കിയ പ്രതലത്തിലേക്ക് നാം കടക്കുവാനായി മൂന്ന് വിധ പ്രേരണകളാണ് അവന്‍ ഉപയോ ഗിക്കുന്നത്.

ഒന്നാമതായി, നമ്മിലേക്ക് തിരിഞ്ഞുനോക്കാന്‍ അവന്‍ പ്രേരി പ്പിക്കും. ദൈവീക ദര്‍ശനം തൊട്ട രികില്‍ എത്തുമ്പോള്‍, പെട്ടെന്നാ ണ് കുടുംബഭാരം ഒരു 'ഭാരമായി'’ തീരുന്നത്. അതുവരെയും അനുഭ വിച്ചുകൊണ്ടിരിക്കു ന്നതാണ് അത്. എന്നാല്‍ ദര്‍ശനം പ്രാപിക്കു വാന്‍ തുടങ്ങുമ്പോള്‍, മാതാപിതാ ക്കള്‍, ‘ഭാര്യ, കുട്ടികള്‍ അവരുടെ ഭാവി, അവര്‍ക്കായി കരുതേണ്ട തിന്റെ ആവശ്യകത, ഉപജീ വനവഴികള്‍, ജീവിച്ചുകൊണ്ടിരു ന്ന ചുറ്റുപ്പാടുകള്‍, എല്ലാം പെട്ടെന്ന് മാറിയാലുള്ള പ്രശ്‌ന ങ്ങള്‍ എന്നിങ്ങനെ കുടുംബത്തെ

കേന്ദ്രീകരിച്ച് അതുവരെയില്ലാത്ത നിരവധി ചോദ്യങ്ങള്‍ കുത്തി ഒഴുകിയെത്തും. ദര്‍ശനവും കുടും ബവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളായി കരുതുന്നവര്‍ ആ ഒഴുക്കിനെ അതിജീവിക്കും അല്ലാ ത്തവര്‍, കുടുംബകാര്യങ്ങള്‍ ഒന്ന് സ്ഥിരമാക്കിയിട്ട് വരാം എന്ന് ചിന്തിക്കുന്നവര്‍, മരിക്കുമ്പോള്‍ പോലും അത് സ്ഥിരമാക്കിയി ട്ടുണ്ടാവില്ല.

കുടുംബത്തിലെ പ്രശ്‌നങ്ങളെ അതിജീവിച്ചുതുടങ്ങുമ്പോഴാണ് ബാല്യകൗമാര കാലങ്ങളില്‍ നിന്ന് പിന്‍തുടരുന്ന ശീലങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ തിരിയുന്നത്. ദര്‍ ശനം ആവശ്യപ്പെടുന്ന പുതിയ ഒരു ജീവിതശൈലിയിലേക്ക് മാറുവാന്‍ മനസ്സ് വിസമ്മതിച്ചു കൊണ്ടിരിയ്ക്കും. ഒരിയ്ക്കല്‍ ശീലിച്ചുപോയ പെരുമാറ്റവും ചുറ്റുപ്പാടുകളും അതില്‍ തന്നെ നിലനില്ക്കാന്‍ നമ്മോട് ആവശ്യ പ്പെട്ടുകൊണ്ടിരിയ്ക്കും. ദൈവീക

ദര്‍ശനം ലഭ്യമാകുമ്പോള്‍ ഓഴിവാ ക്കേണ്ട നിരവധി ശീലങ്ങള്‍ നമ്മി ല്‍ ആഴത്തില്‍വേരോടിയിട്ടുണ്ടാ വും. ദൈവീക ശുശ്രൂഷയ്ക്ക് പ്രാധാന്യം നല്കുന്നവര്‍ അത്തരം

ശീലങ്ങളോട് പ്രയാസപ്പെട്ടാ ണെങ്കിലും വിട പറഞ്ഞിട്ടുണ്ടാവും. ഒന്നുരണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ അവയെല്ലാം ഒഴിവാക്കാം എന്ന് ചിന്തപോലും ദര്‍ശനത്തെ പിന്നീട് താമസിപ്പിക്കുവാന്‍ ഇടയാകും.

ഒരു പക്ഷേ ബൈബിള്‍ കോളേ ജില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോ ഴാവും അല്ലെങ്കില്‍ വിശ്വാസിയായി ട്ടിരിക്കുമ്പോഴാവും ദര്‍ശനത്തിന്റെ സ്പുരണങ്ങള്‍ ഒളിമിന്നുന്നത്. ന മ്മിലേക്ക് നോക്കുവാന്‍ പ്രേരണ യുണ്ടാകുമ്പോള്‍ അതുവരെ ഇല്ലാ തിരുന്ന നമ്മുടെഅപകര്‍ഷതയാ ണ് കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്ന ത്. തന്നെകൊണ്ട് ഇത് ചെയ്യുവാന്‍ കഴിയുമോ, ഈ ദര്‍ശനപ്രകാരമു ള്ള കാര്യങ്ങള്‍ വിജയിപ്പിക്കുവാന്‍ തക്ക അറിവും കഴിവും തനിക്കു ണ്ടോ ഇത്യാദി ചിന്തകള്‍, ദൈവം അത് മറ്റൊരാള്‍ക്ക് കൊടുക്കട്ടെ എന്ന വിചാരത്തിലേക്ക് നമ്മെ നയിക്കും. ദൈവീക ദര്‍ശനം കടന്നുവരുമ്പോള്‍ അപകര്‍ഷതാ ബോധവും ഉണര്‍ത്തപ്പെടും. അത് പിശാച് തന്ത്രപരമായി നല്‍കുന്ന ഒരു വിത്താണ്. അത് വന്മരമായി വളരും മുന്‍പേ ദൈവീക ശക്തി യും ദര്‍ശനത്തിലെ ഊര്‍ജ്ജവും കൊണ്ട് അതിനെ നിര്‍ജ്ജീവമാ ക്കുവാന്‍ കഴിയും.

നമ്മിലേക്ക് നോക്കുമ്പോള്‍, നാം എത്തിനില്ക്കുന്ന മറ്റൊരു മേഖലയാണ് സൗഹ്യദങ്ങള്‍. കുടുംബത്തിന് പുറത്ത് ഒരു വ്യക് തിയുടെ ജീവിതം തഴയ്ക്കുന്നത്

സുഹൃത്തുക്കളോടൊപ്പമാണ്. ദര്‍ശനം ലഭ്യമാകുന്ന ഒരു വ്യക്തി ചിലപ്പോള്‍ സുഹൃത്തുകള്‍ക്കു വേ ണ്ടി അവരെ നഷ്ടപ്പെടാ തിരിക്കാന്‍ അതിനെ ഒഴിവാക്കി യെന്നിരിക്കും. സൗഹൃദവും പ്രണ യവും മറ്റും അതിന്റെ നിറപ്പകി ട്ടോടെ ഒരുവനില്‍ നില്ക്കുമ്പോള്‍, ദൈവം നല്‍കുന്ന ഒരു മാറ്റത്തി ലേക്ക് കാല്‍ വെയ്ക്കുവാന്‍ അവന്‍ മടി കാണിക്കാനാണ് സാധ്യത. സാമൂഹ്യജീവിയായ മനുഷ്യന് സൗഹ്യദങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ ദൈവത്തോട് ചേര്‍ന്നു നിന്ന് എടുക്കേണ്ട തീരുമാനങ്ങള്‍

സൗഹൃദത്തിന്റെ മേശയ്ക്കു മുന്നിലും അവതരിയ്ക്കുമ്പോഴാണ് വിവിധ ഉപദേശങ്ങളും, തീരുമാ നത്തില്‍ നിന്ന് വ്യതിചലിക്കാ നുള്ള പ്രേരണയും വര്‍ദ്ധിക്കുന്നത്.

സൗഹൃദകൂട്ടായ്മകളും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളും ദൈവ ത്തോടൊപ്പമുള്ള അഭിഷിക്തന്റെ സമയം കവരുന്നു എന്നതും സത്യ മാണ്. ദൈവം തരുന്ന ദര്‍ശന ത്തിന് രഹസ്യസ്വഭാവമുണ്ട്. അത് പ്രായോഗികമാവുമ്പോഴെ സൗ ഹ്യദത്തിലേക്ക് അവ പകരുകയു ള്ളു എന്ന് ചിന്തിക്കു ന്നതാവും അഭികാമ്യം.

നമ്മിലേക്ക് നോക്കുവാന്‍ പ്രേ രിപ്പിച്ച പ്രതിയോഗി രണ്ടാമതായി നമ്മുടെ സുരക്ഷിത മേഖലകളെ ഒഴിവാക്കാതിരിക്കാനുള്ള പ്രേരണ യാണ് തരുന്നത്. ഏതൊരു മനു ഷ്യനും അവനായിരിക്കുന്ന ചുറ്റു പ്പാടുകളുമായി ബന്ധപ്പെടുത്തി വളര്‍ത്തിയെടുത്ത സുരക്ഷിത മേഖലകള്‍ ഉണ്ട് (comfort zones). അതില്‍ പ്രധാനമാണ് നമ്മുടെ സാമൂഹിക ജീവിതം.

ഒരിക്കല്‍ യേശുവിന്റെ അരി കില്‍ ധനികനായ ഒരു യുവാവ് എത്തിയത് നാം വായിച്ചിട്ടുണ്ട്. നിത്യജീവനെ അവകാശമാക്കു വാന്‍ യേശു പറഞ്ഞ രീതി അംഗീ കരിക്കുവാന്‍ അവന് മനസ്സായില്ലെ ന്നും നാം വായിക്കുന്നു.

ശുശ്രൂഷയ്ക്കായി ഇറങ്ങി ച്ചെല്ലുവാന്‍ വല്ലാത്തൊരു മടി നമ്മിലേക്ക് പിശാച് തരും. ഇപ്പോ ള്‍ ലഭിക്കുന്ന ആദരവും മാന്യത യും വിട്ട് ഒരു ഗ്രാമത്തിലേക്കോ ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയി ലേക്കോ എങ്ങനെ സുവിശേഷവു മായി പോകും എന്ന് ചിന്തിച്ച് ആധിപിടിച്ച് ഒടുവില്‍ ഇപ്പോഴുള്ള ജീവിതവുമായിചേര്‍ന്നു നില്‍ ക്കുന്നവല്ല ദര്‍ശനവും തരാന്‍ നാം പ്രാര്‍ത്ഥിച്ചുപോകും. സാമ്പത്തിക പ്രതിസന്ധിയാണ് മറ്റൊരു സാഹ ചര്യം, ഇപ്പോള്‍ ലഭിക്കുന്ന വേത നവും ജോലിയും ഉപേക്ഷി ച്ചാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും ദര്‍ശന ത്തിലേക്ക് കടക്കുമ്പോള്‍ ആവശ്യ മയി വരുന്ന സാമ്പത്തീക ആവശ്യ ങ്ങളും, വെറുതേ അമിതഭാരം ചുമക്കണമോ ചിന്തയിലേക്ക് നമ്മെ പ്രവേശിപ്പിക്കാം. ദര്‍ശനം തരുന്ന ദൈവത്തിന് നമ്മെ ക്കൊണ്ട് അതെല്ലാം ചെയ്യുവാന്‍ കഴിയുമെന്ന് ചിന്തി ക്കുമ്പോഴാണ് മുന്നോട്ട് പോകുവാന്‍ നാം ബലപ്പെടുന്നത്.

ഒരിക്കലും നമ്മെക്കൊണ്ട് ചെയ്യുവാന്‍ കഴിയില്ല. പിന്നെ ദൈവം എന്തിന് ഇങ്ങനെ ഒരു വഴിയിലേക്ക് നടത്തുന്നു എന്ന് പലരും ചിന്തിക്കാറുണ്ട്. ദര്‍ശനം പ്രായോഗീകമാകേണ്ട ചുറ്റുപാ ടുകളുമായി താദാത്മ്യം പ്രാപിക്കു വാന്‍ കഴിയാതെ വരുന്നതുകൊ ണ്ടാണ് അത്തരം ചിന്തകള്‍ക്ക് പിശാച് സ്ഥാനം നല്‍കുന്നത്.മൂന്നാമതായി, ദര്‍ശനം പ്രാപിച്ച വരുടെ ജീവിതത്തിലേക്ക് ശ്രദ്ധി ക്കുവാനാണ് പിശാച് നമ്മെ പ്രേരിപ്പിക്കുന്നത്. ഈ ഘട്ടമാണ് ഏറ്റവും കഠിനവും പ്രയാസമേ റിയതും. തന്നിലേക്ക് തന്നെ നോക്കുമ്പോഴുണ്ടായ പ്രശ്‌ന ങ്ങളെ അതിജീവിച്ച് സുരക്ഷിത

മേഖലകളെക്കുറിച്ചുള്ള വ്യര്‍ത്ഥ ചിന്തകളെ ഒഴിവാക്കി ദര്‍ശന ത്തോട് അടുക്കുന്നവര്‍ക്കായി പിശാച് ഒരുക്കുന്ന വലയാണ് ദര്‍ശനം പ്രാപിച്ച മറ്റ് വ്യക്തി കളുടെ ജീവിതം. ശുശ്രൂഷയുടെ ആരംഭത്തില്‍ കഷ്ടതയുടെ പടവുകള്‍ കയറിപ്പോകാത്തവ രായി ആരും കാണുകയില്ല. ആ കഷ്ടതകളാണ് പിന്നീട് മുന്നോട്ടു

നയിക്കുന്ന ഊര്‍ജ്ജമായി മാറു ന്നത്. എന്നാല്‍ ദര്‍ശനത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ നില്‍ക്കുന്ന വ്യക്തികള്‍ ഇതുപോലെ പ്രതി കൂല ത്തിലൂടെ കടന്നുപോകുന്ന,

ദര്‍ശനത്തിന്റെ സാക്ഷാത്കാ രമുണ്ടാകാതെ, ഉപദ്രവവും ദാരിദ്രവും അനുഭവിക്കുന്ന അഭിഷിക്തരെ കാണുവാനുള്ള പ്രേരണയാണ് പിശാചിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. അവര്‍ പരാജയപ്പെട്ട വരായിരി ക്കുകയില്ല. അവര്‍ ദര്‍ശനത്തിന്റെ പൂര്‍ത്തികരണത്തിനായി നടത്തുന്ന പോരാട്ടത്തെ നാം തെറ്റിദ്ധരിച്ചു പോകും. തുടര്‍ന്ന് തങ്ങളും അവരനുഭവിക്കു ന്നതുപോലെയുള്ള പ്രയാസ ങ്ങളിലേക്ക് എന്തിന് ചാടണം എന്ന ചിന്തയാവും അതിന്റെ പരിണിതം. അതുപോ ലെ ദര്‍ശനവുമായി ആരംഭിച്ച് ലൗകീക സ്വാര്‍ത്ഥതയിലേക്ക് വഴുതിപ്പോയ വരെ കാണുമ്പോഴും ഇതേ സംത്രാസമാണുണ്ടാവുക.

മേല്‍പ്പറഞ്ഞ സാദ്ധ്യതകള്‍ എല്ലാം പിശാചിനെ സംബന്ധിച്ച് പ്ലാന്‍ അയാണ്. ഇതിനെ മറികടന്ന് ദര്‍ശനംപ്രാപിച്ച് അതിനെ നടപ്പി ലാക്കുന്നവര്‍ക്കായി അവന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. അവയെക്കു റിച്ച് നാം അടുത്ത ഭാഗത്ത് ചര്‍ച്ച് ചെയ്യുന്നതാണ്. പിശാചിന് നിരവ ധി തന്ത്രങ്ങള്‍ നമ്മുടെ നേരെ നീക്കുവാന്‍ ഉണ്ടെങ്കിലും യഥാര്‍ ത്ഥ ശിഷ്യത്വത്തിന്റെ അനുഭവത്തി ലൂടെ കടന്നു വരുന്നവര്‍ക്ക് അതൊ ന്നും ഒരു വിഷയമേ ആവുകയില്ല എന്നു കൂടി ഇവിടെ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. എത്ര ത്തോളം കഷ്ടതകള്‍ ഉണ്ടായാലും എത്രത്തോളം പ്രലോഭനങ്ങള്‍ കടന്നുവന്നാലും അവര്‍ നിസ്സാ രമായി അതിനെയെല്ലാം അതിജീ വിച്ചിരിക്കും
k.p.bijumon




Friday, September 20, 2013

ഈ വേദനയും മരണവും ആര്‍ക്കു വേണ്ടിയായിരുന്നു .....നിനക്കായ് ...അതെ നിനക്കായ് 

 യേശു നമ്മുടെ അതി ക്രമങ്ങള്‍ നിമിത്തം തകര്‍ന്നു നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം മുറിവേറ്റു .നമ്മുടെ സമാധാനത്തിനുള്ള ശിക്ഷ അവന്റെ മേല്‍ ആയി .അവന്റെ അടി പിണരുകളാല്‍ നമുക്ക് സൌഖിം വന്നു നാം എല്ലാവരും ആടുകളെ പോലെ തെറ്റിപ്പോയിരുന്നു എന്നാല്‍ യെഹോവ നമ്മുടെ എല്ലാവരുടെയും പാപം യേശുവിന്റെ മേല്‍ ചുമത്തി .യേശുവിന്റെ ക്രൂശു മരണം നമ്മുടെ പാപത്തിനും ശാപത്തിനും പരിഹാരം വരുത്തി .നമ്മുടെ പാപങ്ങളെ ഏറ്റു പറഞ്ഞു ഉപേഷിക്കു യേശുവിനെ നമ്മുടെ രെക്ഷകനായി സ്വീകരിക്കു .
സ്നേഹ പൂര്‍വ്വം 
കെ പി ബിജുമോന്‍ 

Tuesday, September 20, 2011

സത്യവേദപുസ്തകം -

A good christian book to read,link is below

http://markmoore.org/classes/loc1/LoCnb.pdf
http://markmoore.org/classes/loc1/LoCnb.pdf
സമ്പൂര്‍ണ മലയാളം  ബൈബിള്‍ ഒത്തു വാക്യ ത്തോട് കൂടെ  വായിക്കുവാന്‍ (ഓരോ വാക്യ ത്തിലും ക്ലിക്ക് ചെയ്താല്‍ ഒത്തു വാക്യം ലെഭിക്കും )ചുവടെ ക്ലിക്ക് ചെയ്യുക :
സത്യവേദപുസ്തകം - The Complete Malayalam Bible in Unicode malayalambible.in




Rich blessings to you,
bijumon
Twitter Bird Gadget